- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വൈദ്യുതി – ദേവസ്വം മന്ത്രിയുടെ മലപ്പുറം ജില്ലയിലെ പരിപാടികള്‍

        മലപ്പുറം ജില്ലയിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണപദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനും ജില്ലയിലെ വൈദ്യുതി മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലയിലെ എം.എല്‍.എ. മാരുടെയും വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം സെപ്റ്റംബര്‍ 3-ന് രാവിലെ 11 മണിയ്ക്ക് മലപ്പുറം കളക്ടറേറ്റില്‍ വച്ച് വൈദ്യുതി ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടക്കും.

മഞ്ചേരി 220 കെ.വി. സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം സെപ്റ്റംബര്‍ 3-ന് വൈകുന്നേരം 3 മണിയ്ക്ക് വൈദ്യുതി ദേവസ്വം മന്ത്രി ശ്രീ. കടകം പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിയ്ക്കും. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും പ്രസരണ നഷ്ടം കുറയ്ക്കാനും ഈ സബ്സ്റ്റേഷന്റെ നിര്‍മ്മാണം സഹായമാവും. 100 എം.വി.എ.യും 12.5 എം.വി.എ.യും വീതം ശേഷിയുള്ള ഈരണ്ട് ട്രാന്‍സ്ഫോര്‍മറുകളാണ് ഇവിടെ സ്ഥാപിക്കുക. മാടക്കത്തറ അരീക്കോട് 220 കെ.വി. ലൈനില്‍ നിന്നാണ് ഈ സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്നത്. ആകെ 78.7 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.

01.09.2016