- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

രണ്ടുവര്‍ഷത്തിലധികം കാലയളവിലുള്ള കുടിശ്ശികകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

വൈദ്യുതി ഉപഭോക്താക്കളുടെ കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. രണ്ടുവര്‍ഷത്തിലധികം കാലയളവിലുള്ള കുടിശ്ശികകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. റെവന്യൂ റെക്കവറി നടപടികള്‍ ആരംഭിച്ചിട്ടുള്ളവര്‍ക്കും കോടതിയുടെ പരിഗണനയിലുള്ളതും തര്‍ക്കത്തിലുള്ളതുമായ കുടിശ്ശികകളുള്ളവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാവുന്നതാണ്.

ഈ പ്രത്യേക പദ്ധതിപ്രകാരം കുടിശ്ശിക തീര്‍പ്പാക്കുന്നവര്‍ കറണ്ട് ചാര്‍ജ് ഇനത്തിളുള്ള മുഴുവന്‍ തുകയും ഒന്നിച്ച് അടയ്ക്കേണ്ടതാണ്. എന്നാല്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ അര്‍ഹതയുള്ളവര്‍ക്ക് മുതല്‍ സംഖ്യയും ഗഡുക്കളായി അടയ്ക്കാവുന്നതാണ്. പിഴപലിശ ആറ് മാസത്തെ ഗഡുക്കളായി അടച്ചാല്‍ മതിയാകും. അഞ്ചുവര്‍ഷം കഴിഞ്ഞ കുടിശ്ശികതുകകള്‍ക്ക് ആറ് ശതമാനവും രണ്ടുമുതല്‍ അഞ്ചുവരെ വര്‍ഷം കാലപരിധിയുള്ള കുടിശ്ശികകള്‍ക്ക് എട്ട് ശതമാനവും പലിശയാണ് ഈ പദ്ധതിയില്‍ ഈടാക്കുന്നത്.

മുതലും പലിശയും ഒന്നിച്ച് പൂര്‍ണമായി അടയ്ക്കുന്നവര്‍ക്ക് പിഴപലിശയില്‍ രണ്ട് ശതമാനം ഇളവ് ലഭിക്കുന്നതാണ്. റെവന്യൂ റെക്കവറി നടപടികള്‍ക്ക് വിധേയരായിട്ടുള്ളവര്‍ ഈ പദ്ധതിയില്‍ ഒത്തുതീര്‍പ്പായാല്‍ അവര്‍ റെവന്യൂ ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടുന്ന കളക്ഷന്‍ ചാര്‍ജ് കൂടി അടയ്ക്കേണ്ടതാണ്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുകളില്‍ ഒത്തുതീര്‍പ്പാകണമെങ്കില്‍ ആ കേസുകള്‍ പിന്‍വലിയ്ക്കേണ്ടതാണ്.

ലോടെന്‍ഷന്‍ ഉപഭോക്താക്കളുടെ അപേക്ഷ ഇലക്ട്രിക്കല്‍ സെക്ഷനോഫീസുകളിലും എച്ച്.റ്റി/.എച്ച്.റ്റി ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂവിനുമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി 2017 മാര്‍ച്ച് 25 ആണ്.

 

നിലവിലുള്ള പലിശ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലിശ ഈടാക്കുന്ന ഈ പ്രത്യേക പദ്ധതി കുടിശ്ശികയുള്ള എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു