- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

സമ്പൂര്‍ണ വൈദ്യുതീകരണം - നടപടിക്രമങ്ങള്‍ ലഘൂകരിച്ചു.

സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂര്‍ണ്ണ വൈദ്യൂതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 2016 നവംബര്‍ 30 – ഓടെ 30 നിയോജകമണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ വൈദ്യൂതീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 31 വരെ മറ്റൊരു 26 നിയോജകമണ്ഡലങ്ങളില്‍ കൂടി വൈദ്യൂതീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കും.ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ലഭിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബോര്‍ഡ് ലഘൂകരിച്ചിട്ടുണ്ട്.

100 ചതുരശ്രമീറ്ററില്‍ താഴെ തറ വിസ്തീര്‍ണ്ണം വരുന്ന വീടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയുടെയും സാക്ഷിപത്രത്തിന്റെയും അടിസ്ഥാനത്തില്‍ വൈദ്യുതികണക്ഷന്‍ നല്‍കുന്നതാണ്.ഒരു അസംബ്ളി നിയോജക മണ്ഡലത്തില്‍ ഈ പദ്ധതിയ്ക്കായി വേണ്ടിവരുന്ന ചെലവിന്റെ അന്‍പത് ശതമാനം തുക പരമാവധി ഒരു കോടി രൂപ വരെ വൈദ്യുതി ബോര്‍ഡ് ചെലവഴിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കിത്തുക .എല്‍.എ, എം.പി ഫണ്ടുകള്‍ അടക്കമുള്ളവ ഉപയോഗിച്ചും പഞ്ചായത്തിന്റെ പദ്ധതി വിഹിതം, എസ്.സി./ എസ്.റ്റി വകുപ്പുകളില്‍ നിന്നുള്ള ഫണ്ട് തുടങ്ങിയവ ഉപയോഗിച്ചും പൂര്‍ത്തിയാക്കാനാണ്, ലക്ഷ്യമിടുന്നത്.

റവന്യു അധികൃതരോ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് പ്രകാരം വാര്‍ഷിക വരുമാനം അമ്പതിനായിരം രൂപ വരെയുള്ള അപേക്ഷകരെ ബി.പി.എല്‍ വിഭാഗമായി പരിഗണിയ്ക്കും. ഒരു കിലോ വാട്ട് വരെ കണക്റ്റഡ് ലോഡുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരെ അപേക്ഷയോടൊപ്പം കരുതല്‍നിക്ഷേപം അടയ്ക്കുന്നതില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നിലവിലെ ലൈനില്‍ അധികമായി പോസ്റ്റ് ഇടുന്നതിനോ വെതര്‍പ്രൂഫ് വയര്‍ വലിക്കുമ്പോള്‍ താങ്ങി നിര്‍ത്തുന്നതിനുള്ള പോസ്റ്റ് ഇടുന്നതിനോ വേണ്ടിവരുന്ന അധിക ചെലവ് എ.പി.എല്‍ വിഭാഗക്കാരും നല്‍കേണ്ടതില്ല. ഈ വിഭാഗക്കാര്‍ വെതര്‍പ്രൂഫ് സര്‍വ്വീസ് കണക്ഷനു വേണ്ടുന്ന ചെലവ് മാത്രം നല്‍കിയാല്‍ മതിയാകും.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ 100 സ്ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് കണക്ഷന്‍ നല്‍കുമ്പോള്‍ വീടിന് സമീപത്ത് നിലവിലുള്ള എല്‍.റ്റി/എച്ച്.റ്റി ലൈനുകളില്‍ നിന്നും നിയമപരമായ അകലം പാലിക്കുന്നില്ലായെങ്കില്‍, സാങ്കേതികമായി സാധ്യമാകുന്ന എല്ലായിടങ്ങളിലും സുരക്ഷിത അകലം പാലിക്കുന്ന രീതിയില്‍ ലൈനുകളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള ചിലവുകളും ബോര്‍ഡ് വഹിക്കുന്നതായിരിക്കും.