- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പര്‍ കെ എസ് ഇ ബിയില്‍ റെജിസ്റ്റര്‍ ചെയ്യുക

വിവരസാങ്കേതികവിദ്യാധിഷ്ഠിതമായ നിരവധി സേവനങ്ങള്‍  ഇപ്പോള്‍ വൈദ്യുതിബോര്‍ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കി വരുന്നുണ്ട്.  ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പരോ ഇ-മെയില്‍‌ വിലാസമോ  രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുന്നതാണ്.         വൈദ്യുതി തടസ്സമുണ്ടാകാന്‍ സാധ്യതയുള്ള സമയവും അറ്റകുറ്റപ്പണികള്‍ക്കുശേഷമുള്ള പുന:സ്ഥാപനസമയവും ഉപഭോക്താക്കളെ എസ്.എം.എസ് വഴി  അറിയിക്കുന്ന ‘ഊര്‍ജ്ജദൂത് ’ പദ്ധതി  വൈദ്യുതിബില്‍തുകയുടെ വിവരങ്ങളും പണമടയ്ക്കാനുള്ള തീയതിയും അറിയിക്കുന്നതോടൊപ്പം വൈദ്യുതിവിച്ഛേദനം ഒഴിവാക്കുന്നതിനായി ബില്‍തുക അടയ്ക്കേണ്ടുന്ന തീയതി ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന ‘ഊര്‍ജ്ജസൌഹൃദ’ പദ്ധതി എന്നിവയാണ് ഇതില്‍ പ്രധാനം. ഉപഭോക്താക്കള്‍ക്ക്

http://hris.kseb.in/OMSWeb/registration

എന്ന ലിങ്ക് വഴി മൊബൈല്‍നമ്പരും ഇ-മെയില്‍ വിലാസവും നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.  കൂടാതെ സെക്ഷനോഫീസിലും  ഇതിനായുള്ള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയും മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത  ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് അവരുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് ഈ സൌജന്യസേവനങ്ങള്‍ അവരുടെ മൊബൈലില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.                                                  

ചീഫ് പബ്ളിക് റിലേഷന്‍സ് ഓഫീസര്‍