- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വൈദ്യുതി ചാര്‍ജ് കുടിശ്ശികനിവാരണത്തിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

രണ്ടുവര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക അടച്ചു തീര്‍ക്കുന്നതിന് ഉദാരവ്യവസ്ഥയിന്‍മേല്‍ കെ.എസ്.ഇ.ബി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടതികളില്‍ വ്യവഹാരം നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 126 അനുസരിച്ച് അനധികൃത വൈദ്യുതി ഉപയോഗത്തിന് നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷ നല്‍കാവുന്നതാണ്.

എന്നാല്‍ മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി നിയമം 2003 ന്റെ സെക്ഷന്‍ 135 അനുസരിച്ച് വൈദ്യുതി മോഷണക്കുറ്റത്തിന്‍മേല്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കില്ല.

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സംബന്ധിച്ച ബോര്‍ഡ് ഉത്തരവ്

 

 

2018 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പദ്ധതിയുടെ കാലാവധി. രണ്ടു മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികകള്‍ക്ക് നിലവിലെ 18 ശതമാനം പലിശയ്ക്ക് പകരമായി 8 ശതമാനവും 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശ്ശികയ്ക്ക് 6 ശതമാനവും പലിശ നല്‍കിയാല്‍ മതിയാകും. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്.

എന്നാല്‍ പലിശയടക്കമുള്ള കുടിശ്ശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശയിന്‍മേല്‍ വീണ്ടും 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കുന്നതാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപഭോക്താക്കള്‍ക്ക് കുടിശ്ശികത്തുകയടയ്ക്കുന്നതിന് 12 ശതമാനം പലിശ നിരക്കില്‍ 6 മാസത്തെ തവണകളും ആവശ്യമെങ്കില്‍ അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്ഷനുകള്‍ക്ക് പരമാവധി 6 മാസത്തെ ഡിമാന്റ് ചാര്‍ജ് / ഫിക്സഡ് ചാര്‍ജ് നല്‍കിയാല്‍ അവര്‍ക്ക് പുതിയ കണക്ഷന്‍ നല്‍കുന്നതാണ്. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്.

എല്‍.റ്റി വിഭാഗത്തിലെ ഉപഭോക്താക്കള്‍ അതാത് സെക്ഷന്‍ ഓഫീസിലും എച്ച്.റ്റി/ഇ.എച്ച്.റ്റി വിഭാഗത്തിലെ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യുവിന്റെ ഓഫീസിലും 2018 ആഗസ്റ്റ് 31 ന് മുന്‍പായി കുടിശ്ശിക തീര്‍ക്കാനുള്ള അപേക്ഷ നല്‍കണം.

വൈദ്യുതി ചാര്‍ജ് കുടിശ്ശികയുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം വിനിയോഗിച്ച് കുടിശ്ശികതീര്‍ത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

 

ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍