30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ മത്സരം

troll competition big 2020

KSEB നൽകിവരുന്ന സേവനങ്ങളെക്കുറിച്ചും, വൈദ്യുതി സുരക്ഷയെ ക്കുറിച്ചുമുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രണ്ടേമുക്കാൽ ലക്ഷത്തോളം പേർ പിന്തുടരുന്ന ബോർഡിന്റെ ഫേസ്ബൂക് പേജ് ഇതിനകം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വീഡിയോ, പോസ്റ്റർ, ട്രോൾ മത്സരങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ പൊതുജനപങ്കാളിത്തം ശക്തിപ്പെടുത്താൻ KSEB ലക്ഷ്യമിടുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾക്കും, പോസ്റ്ററുകൾക്കും, ട്രോളുകൾക്കും സമ്മാനങ്ങളും നൽകുന്നതാണ്.

30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ മത്സരമാണ് നടത്തുന്നത്. എൻട്രികൾ 6/12/2019 മുതൽ 20/01/2020 വരെ This email address is being protected from spambots. You need JavaScript enabled to view it., socialmediakseb @gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കാവുന്നതാണ്.

താഴെ കൊടുത്തിരിക്കുന്ന വിഷയങ്ങളെ അധികരിച്ചുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സ്വീകരിക്കുന്നതാണ് .

• Online bill payment services
• “KSEB” mobile app
• Any where payment facility
• Online new service connection
• Green channel
• Customer Care – 1912
• Filament free Kerala – LED – Energy conservation
• Safety
• Soura
• E-mobility
• Emergency No. 9496010101 for intimating accidents
• Student Internship services of KSEBL
• Hydel Tourism of KSEBL

മറ്റു നിബന്ധനകൾ :

• വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ മലയാളത്തിൽ തയ്യാറാക്കേണ്ടതാണ്
• ഓരോ എൻട്രികളും വ്യക്തമായ ക്യാപ്ഷ്യനോടുകൂടി അയക്കേണ്ടതാണ്
• ഓരോ മത്സരാർഥിക്കും 3 വീഡിയോ / പോസ്റ്റർ / ട്രോൾ എന്നിവ സമർപ്പിക്കാവുന്നതാണ്
• എൻട്രികളിൽ ലോഗോ / വാട്ടർമാർക്ക് എന്നിവ അനുവദനീയമല്ല
• ഈ നിബന്ധനകൾ അനുസരിക്കുന്ന വീഡിയോ / പോസ്റ്റർ/ ട്രോൾ മാത്രമേ മത്സരത്തിനായി സ്വീകരിക്കുകയുള്ളൂ
• മറ്റു വ്യക്തികളോ സ്ഥാപനങ്ങളോ തയ്യാറാക്കി മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ള വീഡിയോ / പോസ്റ്റർ/ ട്രോൾ എന്നിവ സ്വീകരിക്കുകയില്ല
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കുന്നത് അഭികാമ്യം
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവയുടെ ഇമേജ് ക്വാളിറ്റി ഉറപ്പുവരുത്തേണ്ടതാണ്
• എൻട്രികൾ This email address is being protected from spambots. You need JavaScript enabled to view it., socialmediakseb @gmail.com എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് 31.12.2019 രാത്രി 12 ക്കു മുമ്പായി അയക്കേണ്ടതാണ് (മത്സരാർത്ഥിയുടെ ഫോൺ നമ്പർ, WhatsApp നമ്പർ, ഫേസ്ബുക് പ്രൊഫൈൽ ID എന്നിവ ഇമെയിലിനൊപ്പം അയക്കേണ്ടതാണ് )
• മറ്റേതെങ്കിലും വിലാസത്തിലോട്ട് അയക്കുന്ന എൻട്രികൾ മത്സരത്തിന് പരിഗണിക്കുകയില്ല
• ഒരു വിദഗ്ധ സമിതി പരിശോധിച്ച് നിർദ്ദേശിക്കുന്ന എൻട്രികൾ മാത്രമേ KSEB യുടെ ഒഫീഷ്യൻ ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കുകയുള്ളൂ
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ സാമൂഹിക പ്രതിബദ്ധത ഉള്ളവ ആയിരിക്കണം
• 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്ന രീതിയിലുള്ളവ ആകരുത്. മതേതരവും ലിംഗ സമത്വം പാലിക്കുന്നവയായിരിക്കണം എൻട്രികൾ

സമ്മാനം

സമ്മാനാർഹരെ തെരഞ്ഞെടുക്കുന്നത് രണ്ട് രീതിയിലാണ് :

1. ഏറ്റവും കൂടുതൽ ഫേസ്ബൂക് ലൈക്ക് ലഭിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ (ഇതിനായി ലഭിക്കുന്ന എൻട്രികളിൽ തെരെഞ്ഞെടുക്കപ്പെട്ടവ 2020 ജനുവരി 1 മുതൽ ജനുവരി 5 വരെ KSEB യുടെ ഒഫീഷ്യൽ ഫെസ്ബുക് പേജിൽ 30 ദിവസം പോസ്റ്റ് ചെയ്യുന്നതും അതിനു ശേഷം ലൈക്കുകളുടെ എണ്ണം കണക്കാക്കുന്നതുമാണ്)
2. സോഷ്യൽ മീഡിയ രംഗത്തെ വിദഗ്ധരടങ്ങുന്ന കമ്മിറ്റി തീരുമാനിക്കുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നിവ ഓരോ വിഭാഗത്തിനും
ഒന്നാം സമ്മാനം : 10000 രൂപ, രണ്ടാം സമ്മാനം : 7500 രൂപ , മൂന്നാം സമ്മാനം : 5000 രൂപ

ഇതിനു പുറമെ 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ / പോസ്റ്റർ /ട്രോൾ എന്നീ വിഭാഗങ്ങളിലോരോന്നിലും തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് വീതം 1000 രൂപയുടെ ആശ്വാസ സമ്മാനവും ലഭിക്കുന്നതാണ്.