- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

സൗരോര്‍ജ്ജരംഗത്തെ നേട്ടം – കെ. എസ്. ഇ. ബി.ലിമിറ്റഡിന് കേന്ദ്രപുരസ്കാരം!

പടിഞ്ഞാറേത്തറ ഡാം ടോപ്പ് സോളാര്‍ പ്രൊജക്റ്റ്

സൗരോര്‍ജ്ജ മേഖലയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ പരിഗണിച്ച് കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം നല്‍കുന്ന സോളാര്‍ ഇന്നവേഷന്‍ അവാര്‍ഡ് കെ. എസ്. ഇ. ബി.ക്ക് ലഭിച്ചു. അഗളി ചാളയൂര്‍ ആദിവാസി കോളനിയുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൗജന്യവൈദ്യുതി നല്‍കുന്ന പദ്ധതി, വയനാട് പടിഞ്ഞാറേത്തറ (ബാണാസുരസാഗര്‍) അണക്കെട്ടിനു മുകളില്‍ സഞ്ചാരികള്‍ക്ക് വെയിലോ മഴയോ കൊള്ളാതെ പ്രകൃതി ഭംഗി ആസ്വദിക്കാനും ഒപ്പം പൊതു പരിപാടികള്‍ക്കും അനുയോജ്യമായ തരത്തില്‍ 4000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിച്ച സോളാര്‍ പന്തല്‍, ഡാം റിസര്‍വോയറിലെ ഫ്ളോട്ടിംഗ് സോളാര്‍ പ്രോജക്റ്റ് എന്നിവയടക്കമുള്ള വിവിധ നവ സൗരോര്‍ജ്ജ പദ്ധതികളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. കെ. എസ്. ഇ. ബി. ലിമിറ്റഡിന്റെ 18 ജനറേറ്റിംഗ് സ്റ്റേഷനുകളുടേതടക്കമുള്ള 54 കെട്ടിടങ്ങളിലായി ആകെ 2.2 മെഗാവാട്ട് ശേഷി വരുന്ന മേല്‍ക്കൂര സൗരോര്‍ജ്ജപദ്ധതിയുടെ പണി പുരോഗമിക്കുകയാണ്. ഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ ജൂണ്‍ 7-ന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഊര്‍ജ്ജ- ഖനി-പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പ് മന്ത്രിയില്‍ നിന്നും കെ. എസ്. ഇ. ബി. റിന്യൂവബിള്‍ എനര്‍ജി & എനര്‍ജി സേവിംഗ്സ് വിഭാഗം ചീഫ് എഞ്ചിനിയര്‍ ശ്രീ. ആര്‍. സുകു കെ. എസ്. ഇ. ബി.ക്കുവേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങും.