- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വീഡിയോ ബ്ലോഗുമായി കെ.എസ്.ഇ.ബി.

കെ.എസ്.ഇ.ബി.യുടെ പുതിയ വീഡിയോ ബ്ലോഗ് - www.ksebmedia.in ഊര്‍ജ്ജമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ ശ്രീ. എന്‍.എസ്. പിള്ള IA & AS, ശ്രീ. സി.വി. നന്ദന്‍ , ശ്രീമതി പി.വിജയകുമാരി, ഡോ.ഒ.അശോകന്‍ , ചീഫ് എന്‍ജിനീയര്‍ (ഐ.ടി.) ശ്രീ.വി. കേശവദാസ്, കെ.എസ്.ഇ.ബി. ചീഫ് പി.ആര്‍ .ഒ. എസ്.ഡി.പ്രിന്‍സ് എന്നിവര്‍ സമീപം.

കെ.എസ്.ഇ.ബി.യുടെ പുതിയ വീഡിയോ ബ്ലോഗ് - www.ksebmedia.in ഊര്‍ജ്ജമന്ത്രി ശ്രീ. ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ വിവിധ ഉല്പാദന പദ്ധതികള്‍ , പ്രസാരണ കേന്ദ്രങ്ങള്‍ , വൈദ്യുതി വിതരണം പുതിയ ചുവടുവയ്പുകള്‍ , സുരക്ഷ – ഊര്‍ജ്ജസംരക്ഷണ ബോധവല്‍ക്കരണ പരിപാടികള്‍ ജനസമ്പര്‍ക്ക പരിപാടികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള 65 ലധികം വീഡിയോകള്‍ ഈ സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി കെ.എസ്.ഇ.ബി. ദൂരദര്‍ശനില്‍ അവതരിപ്പിക്കുന്ന സ്പന്ദനം എന്ന പ്രതിവാരപരിപാടിയില്‍ പ്രക്ഷേപണം ചെയ്ത ശ്രദ്ധേയമായ വീഡിയോകളും ഈ ബ്ലോഗിന്റെ സവിശേഷതയാണ്. തിരുവനന്തപുരത്തെ ഒറിഗാമി ടെക്നോളജീസ് ആണ് സൈറ്റ് രൂപകല്‍പന ചെയ്തത്.

ശബരിഗിരി പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങള്‍ ചിത്രീകരിച്ചിരിക്കുന്ന ഫിലിംസ് ഡിവിഷന്‍ ഡോക്യുമെന്റിയുള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള നിരവധി വീഡിയോകളും ഈ ബ്ലോഗില്‍ കാണാം.

സംസ്ഥാനത്ത് മറ്റ് പൊതുമേഖലാസ്ഥാപനങ്ങള്‍ക്കില്ലാത്ത ഒരു സംവിധാനമാണിത്. നവമാധ്യമരംഗത്ത് ഇതിനകം തന്നെ ഏറ്റവും സജീവമായ സാന്നിധ്യം രേഖപ്പെടുത്തിയ കെ.എസ്.ഇ.ബി.യുടെ ഫെയ്സ് ബുക്ക് പേജിന് ഒന്നരലക്ഷത്തോളം സ്ഥിരം വരിക്കാരുണ്ട്.

ഉദ്ഘാടനച്ചടങ്ങില്‍ കെ.എസ്.ഇ.ബി. ഡയറക്ടര്‍മാരായ ശ്രീ.എന്‍.എസ്.പിള്ള IA & AS ശ്രീ.സി.വി. നന്ദന്‍, ശ്രീമതി പി.വിജയകുമാരി, ഡോ.ഒ. അശോകന്‍, ചീഫ് എന്‍ജിനീയര്‍ (ഐ.ടി.), ശ്രീ.വി. കേശവദാസ്, കെ.എസ്.ഇ.ബി. ചീഫ് പി.ആര്‍.ഒ. ശ്രീ.എസ്.ഡി. പ്രിന്‍സ് എന്നിവര്‍ പങ്കെടുത്തു.

ഈ വീഡിയോ ബ്ലോഗ് - www.ksebmedia.in ആര്‍ക്കും സന്ദര്‍ശിക്കാവുന്നതാണ്.

വൈദ്യുതിയുമായോ കെ.എസ്.ഇ.ബി.യുമായോ ബന്ധപ്പെട്ട വീഡിയോകള്‍ പൊതുജനങ്ങളുടെ ശേഖരത്തിലുണ്ടെങ്കില്‍ അവ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. ഉചിതമായവ ഈ വീഡിയോ ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും.