- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

ഗുണമേന്മയുള്ള വൈദ്യുതി മെച്ചപ്പെട്ട സേവനത്തോടെ ഏവര്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ നയം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

vallikunnamn1

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സെക്ഷന്‍ ഓഫീസുകള്‍ ആരംഭിക്കുന്നതെന്ന് വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നിരക്കുവര്‍ദ്ധനയില്ലാതെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആലപ്പുഴ ജില്ലയില്‍ പുതുതായി രൂപീകരിച്ച വള്ളികുന്നം ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫിസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവേലിക്കര എം എല്‍ എ ശ്രീ ആര്‍ രാജേഷ് അദ്ധ്യക്ഷനായ ചടങ്ങില്‍ മുന്‍ എം പി അഡ്വ. സി. എസ്. സുജാത, കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ എസ് ഇ ബി വിതരണ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ശ്രീ എന്‍ വേണുഗോപാല്‍ സ്വാഗതമാശംസിച്ചു. എറണാകുളം മേഖലാ വിതരണവിഭാഗം ചീഫ് എഞ്ചിനിയര്‍ ശ്രീ. സി വി നന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹരിപ്പാട് ഇലക്ട്രിക്കല്‍ര്‍ക്കിള്‍ പരിധിയിലെ കൃഷ്ണപുരം, കാറ്റാനം, ചാരുംമൂട് സെക്ഷനുകളില്‍പ്പെടുന്ന 11,064 ഉപഭോക്താക്കളാണ് വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുണ്ടാവുക. പുതിയ സെക്ഷന്റെ പരിധിയില്‍ 59 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകളും 57 കി.മീ. 11 കെ.വി. ലൈനുകളും 205 കി.മീ. ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ഉള്‍പ്പെടുന്നത്.

ഈ സെക്ഷന്‍ യാഥാര്‍ത്ഥ്യമായതോടെ വള്ളിക്കുന്നം പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതിസേവനം സമയബന്ധിതമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.

                                                         ജെ.മുഹമ്മദ് സിയാദ്

                                                                         (ഒപ്പ്)
                                                                      പബ്ലിക് റിലേഷന്‍സ് ഓഫീസര്‍