- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം

ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ പുതുതായി അനുവദിച്ച ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫിസിന്റെ ഉദ്ഘാടനം 2016 ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ചൂനാട് അമ്പാടി ആഡിറ്റോറിയത്തില്‍ വച്ച് ബഹു. സംസ്ഥാന വൈദ്യുതി - ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. കാറ്റാനം, ചാരുംമൂട് സെക്ഷനുകളില്‍പ്പെടുന്ന 11,064 ഉപഭോക്താക്കളാണ് വള്ളിക്കുന്നം ഇലക്ട്രിക്കല്‍ സെക്ഷനിലുണ്ടാവുക. പുതിയ സെക്ഷന്റെ പരിധിയില്‍ 59 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറുകളും 57 കി.മീ. 11 കെ.വി. ലൈനുകളും 205 കി.മീ. ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ഉള്‍പ്പെടുന്നത്.

ഈ സെക്ഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വള്ളിക്കുന്നം പഞ്ചായത്തിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. മാവേലിക്കര എം.എല്‍.എ. ശ്രീ. ആര്‍. രാജേഷ് അദ്ധ്യക്ഷം വഹിക്കുന്ന യാഗത്തില്‍ ബഹു. മാവേലിക്കര എം.പി. ശ്രീ. കൊടിക്കുന്നില്‍ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ബഹു. ആലപ്പുഴ എം.പി. ശ്രീ. കെ.സി. വേണുഗോപാല്‍, കായംകുളം എം.എല്‍.എ. അഡ്വ. പ്രതിഭാഹരി, ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീമതി ആര്‍. ഗിരിജ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജി. വേണുഗോപാല്‍ മറ്റു ജനപ്രതിനികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.

                                                         ജെ.മുഹമ്മദ് സിയാദ്

                                                                           (ഒപ്പ്)
                                                          
           പബ്ലിക് റിലേഷന്‍സ് ഓഫീസര്‍