- 1912 or +91471 2555544
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആതിഥ്യമരുളുന്ന 42 ആമത് ഓൾ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കണ്ട്രോൾ ബോർഡ് ബാഡ്മിന്റൺ ടൂർണമെന്റ് 2018 മാർച്ച് 28 മുതൽ 30 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ഈ ദേശീയ ബാഡ്മിന്റൺ ടൂർണമെന്റിനായി കെ എസ് ഇ ബി ജീവനക്കാരിൽ നിന്ന് ലോഗോ ക്ഷണിക്കുന്നു. ബഹുവർണ്ണത്തിലുള്ള ലോഗോ 15 സെ.മീ X 15 സെ.മീ വലിപ്പത്തിൽ കുറഞ്ഞത് 300 dpi റെസൊല്യൂഷനിലുള്ള pdf/Tiff ഫയലായി വേണം അയക്കാൻ. ഒരു ജീവനക്കാരന് പരമാവധി 3 എൻട്രികൾ സമർപ്പിക്കാം. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകും.
ലോഗോ മാർച്ച് 17നുമുമ്പ് This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇ മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം.
സബ്‌ജക്ട് ലൈനിൽ – AIESCB LOGO CONTEST’2018 എന്ന് രേഖപ്പെടുത്തണം. അയക്കുന്ന ജീവനക്കാരന്റെ പേര്, എംപ്ലോയി ഐഡി, ജോലിചെയ്യുന്ന ഓഫീസിന്റെ പേര് എന്നിവയും ബന്ധപ്പെടാനാവുന്ന ഫോൺ നമ്പരും ഇ മെയിലിൽ ഉൾപ്പെടുത്തിയിരിക്കണം.