- 1912 or +91471 2555544
സമ്പൂർണ്ണ വൈദ്യുതീകരണം എന്ന മഹത്തായ ലക്ഷ്യം വിജയകരമായി കൈവരിച്ച നമ്മുടെ സംസ്ഥാനം, ഗുണമേൻമയുള്ള വൈദ്യുതി ആവശ്യാനുസരണം എന്ന കൂടുതൽ മഹനീയമായ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലാണ്. ഈ ലക്ഷ്യം മുൻനിർത്തി വിപുലമായ പദ്ധതികളാണ് സംസ്ഥാന സർക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും സംയുക്തമായി ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത്. സംസ്ഥാനത്തിൻ്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമായ രീതിയിൽ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ വിവിധ പ്രവൃത്തികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. ഏകദേശം 10000 കോടി രൂപ മുതൽമുടക്ക് കണക്കാക്കിയിട്ടുള്ള ഈ പദ്ധതിയിലെ ഏതാനും പ്രവൃത്തികൾ ഇതിനകംതന്നെ പൂർത്തിയായി. ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ മഞ്ചേരി 220 കെ.വി.സബ്സ്റ്റേഷനും കാസർഗോഡ് ജില്ലയിലെ അമ്പലത്തറയിൽ സ്ഥാപിച്ച 50 MW ശേഷിയുള്ള സൗരോർജ്ജ നിലയവും അതോടനുബന്ധിച്ച് നിർമ്മിച്ച അമ്പലത്തറ 220 കെ.വി സബ്സ്റ്റേഷനും, കണ്ണൂർ ജില്ലയിൽ കേരള വാട്ടർ അതോറിറ്റിക്കായി ഡിപ്പോസിറ്റ് വർക്ക് അടിസ്ഥാനത്തിൽ നിർമ്മിച്ച വെളിയമ്പ്ര 33 കെ.വി സബ്സ്റ്റേഷനും, കഴിഞ്ഞ നാലു മാസക്കാലയളവിൽ കെ.എസ്.ഇ.ബി.എൽ നിർമ്മാണം പൂർത്തിയാക്കിയ മറ്റു 10 സബ്സ്റ്റേഷനുകളും ഒന്നിച്ച് നാടിന് സമർപ്പിക്കുകയാണ്. അതോടൊപ്പം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ പുതുതായി നിർമ്മിക്കുന്ന 220 കെ.വി. സബ്സ്റ്റേഷൻ്റെ ശിലാസ്ഥാപനവും നടത്തപ്പെടുന്നു.
2020 ആഗസ്റ്റ് 17ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം.എം മണി അവർകളുടെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിലൂടെ ചേരുന്ന യോഗത്തിൽ കേരളത്തിൻ്റെ സമാരാധ്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 11 സബ് സ്റ്റേഷനുകളുടെ ഔദ്യോഗികമായ ഉദ്ഘാടനവും തലശ്ശേരി സബ്സ്റ്റേഷൻ്റെ ശിലാസ്ഥാപനവും നിർവ്വഹിക്കും. കോവിഡ് - 19 മഹാമാരിക്കെതിരെ നമ്മുടെ സംസ്ഥാനം ഒന്നാകെ പോരാടിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ഉദ്ഘാടന ചടങ്ങിൽ ബഹുമാന്യരായ ജനപ്രതിനിധികൾ വിശിഷ്ടാതിഥികളായി അതതു കേന്ദ്രങ്ങളിൽ പങ്കെടുക്കുന്നതാണ്.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പദ്ധതികൾ
220 കെ.വി സബ്സ്റ്റേഷൻ, അമ്പലത്തറ, കാസർഗോഡ് ജില്ല
220 കെ.വി സബ്സ്റ്റേഷൻ, മഞ്ചേരി, മലപ്പുറം ജില്ല
220 കെ.വി സബ്സ്റ്റേഷൻ, തലശ്ശേരി, കണ്ണൂർ ജില്ല (നിർമ്മാണോദ്ഘാടനം)
110 കെ.വി സബ്സ്റ്റേഷൻ, ചെമ്പേരി,കണ്ണൂർ ജില്ല
110 കെ.വി സബ്സ്റ്റേഷൻ, കുറ്റിക്കാട്ടൂർ, കോഴിക്കോട് ജില്ല
110 കെ.വി സബ്സ്റ്റേഷൻ, തമ്പലമണ്ണ, കോഴിക്കോട് ജില്ല
110 കെ.വി സബ്സ്റ്റേഷൻ, മാങ്കാവ്, കോഴിക്കോട് ജില്ല
110 കെ.വി സബ്സ്റ്റേഷൻ, അഞ്ചൽ, കൊല്ലം ജില്ല
110 കെ.വി സബ്സ്റ്റേഷൻ, ആയൂർ, കൊല്ലം ജില്ല
110 കെ.വി സബ്സ്റ്റേഷൻ, ബാലരാമപുരം, തിരുവനന്തപുരം ജില്ല
110 കെ.വി സബ്സ്റ്റേഷൻ, മുട്ടത്തറ, തിരുവനന്തപുരം ജില്ല
33 കെ.വി സബ്സ്റ്റേഷൻ, രാജപുരം, കാസർഗോഡ് ജില്ല
33 കെ.വി സബ്സ്റ്റേഷൻ, വെളിയമ്പ്ര, കണ്ണൂർ ജില്ല
33 കെ.വി സബ്സ്റ്റേഷൻ, പോത്തുകല്ല്, മലപ്പുറം ജില്ല