- 1912 or +91471 2555544
കേരള സർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ "ഫിലമെന്റ് രഹിത കേരളം" പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം 7/01/2021 പകൽ 10 മണിക്ക് ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവ്വഹിക്കുന്നു.
ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 13.27 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്കായി 65 രൂപ നിരക്കിൽ ഗുണമേന്മയേറിയ 9 Watt LED ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. വിതരണം ചെയ്യുന്നതിനായി ഒരു കോടി LED ബൾബുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവയുടെ വിതരണം 2021 ജനുവരി രണ്ടാം വാരം ആരംഭിക്കുന്നതിനും മാർച്ചു മാസത്തോടു കൂടി പൂർത്തിയാക്കുന്നതുമാണ്.
LED ബൾബുകൾ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നതും പഴയ / കേടായ CFL/ICL ബൾബുകൾ ഉണ്ടെങ്കിൽ അവ ഉപഭോക്താക്കളിൽ നിന്നും തിരികെ ശേഖരിക്കുന്നതുമാണ്.
"ഫിലമെന്റ് രഹിത കേരളം”
കേരള സർക്കാർ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ ഒന്നായ "ഫിലമെന്റ് രഹിത കേരളം" പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ ഗുണമേന്മയേറിയ 9 Watt LED ബൾബുകൾ ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നു. ഈ പദ്ധതിയിൽ 13.27 ലക്ഷം ഉപഭോക്താക്കൾ 107 ലക്ഷം LED ബൾബുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ വിതരണം ചെയ്യുന്നതിനായി ഒരു കോടി LED ബൾബുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ഇവയുടെ വിതരണം 2021 ജനുവരിയിൽ ആരംഭിക്കുന്നതിനും മാർച്ചു മാസത്തോടു കൂടി പൂർത്തിയാക്കുന്നതുമാണ്.
1. ഒരു LED ബൾബിന് സൗജന്യ നിരക്കായ 65 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ഹാൻഡ്‌ലിങ് ചാർജുകൾ, ഡിസ്പോസൽ ചാർജുകൾ, ഫ്ളഡ് സെസ്, GST തുടങ്ങിയവ ഉൾപ്പെടുന്നു.
2. ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി LED ബൾബുകൾ വിതരണത്തിന് തയ്യാറായതുമായി ബന്ധപ്പെട്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉപഭോക്താക്കൾക്കും SMS മുഖേന അറിയിപ്പ് നല്കും. കൂടാതെ സെക്ഷൻ ഓഫീസിൽ നിന്നും ഇവ വീട്ടിൽ എത്തിക്കുന്ന ദിവസവും സമയവും വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു SMS ഉം ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
3. വിതരണം എളുപ്പമാക്കുന്നതിനായി എല്ലാ സെക്ഷനിലേയും രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുടെ ലിസ്റ്റ് വാക്കിംഗ് ഓർഡർ അനുസരിച്ച് തയ്യാറാക്കി, മീറ്റർ റീഡർമാരുടെ കൂടി സഹായത്തോടെ ജീവനക്കാർ LED ബൾബുകൾ ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുന്നതും പഴയ CFL/ICL ബൾബുകൾ ഉപഭോക്താക്കളിൽ നിന്നും തിരികെ ശേഖരിക്കുന്നതുമാണ്.
4. ഒരു ഉപഭോക്താവ് രജിസ്റ്റർ ചെയ്തതിനേക്കാൾ കുറച്ചു ബൾബുകൾ സ്വീകരിക്കുന്നതിനു ആ വ്യക്തിയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഉപഭോക്താവ് കൂടുതൽ ബൾബുകൾ ആവശ്യപ്പെടുന്നപക്ഷം ആകെ രജിസ്റ്റർ ചെയ്തു എണ്ണത്തിന്റെ 25% വരെ അധികമായി നൽകാവുന്നതാണ്.
5. ഉപഭോക്താവിന് ആകെ നൽകിയ LED ബൾബുകളുടെ തുല്യം എണ്ണമോ അതിനേക്കാൾ കൂടുതലോ കുറവോ എണ്ണം CFL / ICL (കോംപാക്ട് ഫ്ലൂറസെന്റ് ലാമ്പ് / Incandescent lamp) തിരികെ നൽകാവുന്നതാണ്. CFL / ICL തിരികെ നൽകുന്നതിനായി നിർബന്ധം ചെലുത്തുന്നതല്ല. ഉപഭോക്താവ് അയാളുടെ വീട്ടിൽ ഉപയോഗിച്ച, അധികം എണ്ണം CFL / ICL തിരികെ നൽകിയാലും അവ സ്വീകരിക്കുന്നതാണ്.
6. തിരികെ ലഭിക്കുന്ന CFL / ICL, എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, ഹരിത കേരള മിഷൻ എന്നിവയുടെ സഹായത്തോടെ സെക്ഷൻ ഒഫീസുകളിൽ നിന്ന് ശേഖരിക്കുന്നതാണ്.
7. ആദ്യ ഘട്ട LED വിതരണം ഉപഭോക്താക്കളുടെ വീടുകളിൽ നേരിട്ട് എത്തിച്ചു നല്കുന്നതാണ്. ഈ സമയം ഉപഭോക്താവ് വീട്ടിൽ ഇല്ലെങ്കിൽ മാത്രം രണ്ടാം ഘട്ടത്തിൽ സെക്ഷൻ ഓഫീസിൽ നിന്നും നേരിട്ട് വിതരണം ചെയ്യുന്നതാണ്.
8. ഉപഭോക്താക്കൾക്ക് നൽകുന്ന LED ബൾബുകളുടെ തുക ഒരുമിച്ചോ പരമാവധി 6 പലിശരഹിത തവണകളായോ ഓൺലൈൻ ആയി അടയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതാണ്.
9. ഒരു LED ബൾബിന്റെ വാറന്റി 3 വർഷം ആയിരിക്കും. ഓരോ സെക്ഷനിലും ആകെ വിതരണം ചെയ്യുന്ന LED ബൾബുകളുടെ 5% എണ്ണം, വാറന്റി കാലാവധിയിൽ കേടായതിനു പകരം നൽകുന്നതിനായി അതാത് ഇല. സെക്ഷനിൽ സൂക്ഷിക്കുന്നതാണ്.
10. എല്ലാ അംഗനവാടികൾക്കും മൂന്ന് LED ബൾബുകൾ സൌജന്യമായി നൽകുന്നതാണ്.
11. ബൾബുകൾ M/s Crompton Greaves Consumer Electricals Ltd, M/sH.Q. Lamps Manufacturing Co. Pvt. Ltd എന്നിവയുടേതായിരിക്കും.