- 1912 or +91471 2555544
ദേശീയ ഊർജ്ജസംരക്ഷണ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14 ന് കെ എസ് ഇ ബി ലിമിറ്റഡ് തിരുവനന്തപുരം വൈദ്യുതി ഭവനിൽ വച്ച് ഊർജ്ജസംരക്ഷണ ദിനാഘോഷം സംഘടിപ്പിക്കുന്നു. 'നവ കേരളം - നവ കെ എസ് ഇ ബി. എൽ ' എന്ന ആപ്തവാക്യവുമായി അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3.30 ന് പരുത്തിപ്പാറയിൽ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി ഡയറക്ടർ (REES, സൗര, സ്പോർട്സ് & വെൽഫെയർ ) ശ്രീ. ആർ. സുകു ഫ്ലാഗ് ഓഫ് ചെയ്യും. റാലിയുടെ സമാപനത്തോടെ തിരുവനന്തപുരം വൈദ്യുതി ഭവനിൽ വൈകുന്നേരം 4.30 ന് നടക്കുന്ന ഊർജ്ജസംരക്ഷണ ദിനാഘോഷവും വോളിബോൾ സൗഹൃദ മത്സരവും വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മേയർ കുമാരി ആര്യ രാജേന്ദ്രൻ, ശ്രീ. ശശി തരൂർ എം. പി., ശ്രീ. വി. കെ. പ്രശാന്ത് എം. എൽ. എ., കെ എസ് ഇ ബി ലിമിറ്റഡ് ചെയർമാൻ & മാനേജിങ് ഡയറക്ടർ ഡോ. ബി. അശോക് തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുക്കും. തുടർന്ന് നടക്കുന്ന വനിതാ വോളീബോൾ സൗഹൃദ മത്സരത്തിൽ കെ എസ് ഇ ബി ടീം കേരള പോലീസ് ടീമുമായി ഏറ്റുമുട്ടും.