- 1912 or +91471 2555544
മാർച്ച് 26 ന് രാത്രി 8.30 മുതൽ 9.30 വരെ ഒരു മണിക്കൂർ അത്യാവശ്യമല്ലാത്ത വൈദ്യുതി വിളക്കുകൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ ഓഫ് ചെയ്ത് നമ്മുടെ ഭൂമിയെ ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളിയാകൂ.
World Wide Fund for Nature (WWF) ആരംഭിച്ച ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ച 190 ൽ പരം രാജ്യങ്ങൾ ഭൂമിയെ സംരക്ഷിക്കുന്നതിനായി പ്രതീകാത്മകമായി ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണച്ച് ആചരിക്കുന്നു.
കോവിഡിന് ശേഷം തിരിച്ചുവരവിനും അതിജീവനത്തിനും കഠിനാധ്വാനം ചെയ്യുന്ന ലോകജനതയെയും നമ്മുടെ ഭൂമിയെയും സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ വർഷമാണ് 2022. പ്രളയം, കെടുതി എന്നിവയിൽ നിന്ന് നമുക്ക് കവചം ഒരുക്കുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ആയതിനാൽ തന്നെ Earth hour ന്റെ ഈ വർഷത്തെ പ്രമേയം ആയ “Shape our Future” അഥവാ “നമ്മുടെ ഭാവി രൂപപ്പെടുത്തുക” എന്നതിന്റെ സാരാംശം ഉൾക്കൊണ്ട് പ്രകൃതിയെ പരിരക്ഷിക്കുന്നതിനായി ഊർജ്ജ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നീ പ്രവർത്തനങ്ങളിൽ നാം ഏവരും പങ്കാളികളാകണം.
വൈദ്യുതി, ഭക്ഷണം, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ ഓരോ ദൈനംദിന ആവശ്യങ്ങൾക്കും നാം പ്രകൃതിയെ ആശ്രയിക്കുകയും പ്രകൃതി സ്രോതസ്സുകൾ വിനിയോഗിക്കുകയും ചെയ്യുന്നു. ആയതിനാൽ തന്നെ ഊർജ്ജ സംരക്ഷണം എന്നത് ഊർജ്ജ ഉത്പാദനത്തിന് സമാനമാകയാൽ പ്രകൃതി സ്രോതസ്സുകളെ നമ്മുടെ ഭാവിയ്ക്കും ഭാവി തലമുറയ്ക്കും വേണ്ടി കരുതി വെയ്ക്കാൻ ഊർജ്ജ സംരക്ഷണം നാം ഏവരുടെയും നിത്യജീവിതത്തിലും പ്രവർത്തനമേഖലയിലും പ്രാവർത്തികമാക്കേണ്ടതാണ്.
Earth hour ന്റെ ചിഹ്നമായ “60+” ലെ “+” സൂചിപ്പിക്കുന്ന പോലെ ഊർജ്ജ സംരക്ഷണത്തിനും പ്രകൃതി പരിപാലനത്തിനും ആയുള്ള നമ്മുടെ പ്രവർത്തനം ഈ ഒരു മണിക്കൂറിൽ തീരുന്നില്ല. തുടർന്നും നമ്മുടെ നിത്യജീവിതത്തിൽ ഊർജ്ജ സംരക്ഷണം നടപ്പാക്കുകയും അതിന്റെ പ്രാധാന്യം മറ്റുള്ളവരിലേയ്ക്ക് പകർന്നു നൽകുകയും വേണം.
ചീഫ് എഞ്ചിനീയർ (REES) &ചീഫ് സേഫ്റ്റി കമ്മീഷണർ