- 1912 or +91471 2555544
കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി ഗ്രിഡ്ബന്ധിത പദ്ധതികള്‍ സ്ഥപിക്കുന്നതിന് ഡവലപ്പര്‍മാരെ കെ.എസ്.ഇ.ബി. തെരഞ്ഞെടുക്കുന്നു. താരിഫ് അധിഷ്ഠിത മത്സര സ്വഭാവമുള്ള ടെന്‍ഡറിലൂടെയാണ് തെരഞ്ഞെടുപ്പ്. ഡവലപ്പര്‍മാരുടെ അധീനയിലുള്ള സ്ഥലത്ത് കാറ്റാടി നിലയം നിര്‍മ്മിച്ച് പ്രവര്‍പ്പിക്കുന്ന രീതിയിലുള്ളതാണ് ടെന്‍ഡര്‍. 5 മെഗാവാട്ടാണ് ഏറ്റവും കുറഞ്ഞ കപ്പാസിറ്റി. യോഗ്യത നേടുന്നവരെ കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിന് മൂന്ന് വര്‍ഷത്തേക്ക് എംപാനല്‍ ചെയ്യുന്നതായിരിക്കും. ഹരിതോര്‍ജ്ജം പ്രോത്സാഹിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി വിഭാവന ചെയ്തിട്ടുള്ളത്. ഓണ്‍ലൈനായി ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.09.2022 വൈകീട്ട് 3 വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈദ്യുതി ബോര്‍ഡിന്റെ വെബ്.സൈറ്റിലും സര്‍ക്കാരിന്റെ ഇ-ടെന്‍ഡര്‍ വെബ്.സൈറ്റിലും ലഭ്യമാണ്.
ഓണ്‍ലൈനായി ദര്‍ഘാസുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 15.09.2022 3.00 p.m. ആണ്.
ടെന്‍ഡര്‍ ഐ.ഡി.2022_KSEB_492057_1,
കൂടുതല്‍ വിവരങ്ങള്‍ https://etenders.kerala.gov.in എന്ന വെബ്‍സൈറ്റില്‍ ലഭ്യമാണ്.