ശബരിമല സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലുള്ള ലൈൻ, ട്രാൻസ്ഫോർമർ അറ്റകുറ്റപ്പണികൾ എന്നിവ വൈദ്യുതി മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ഇബി ഡയറക്ടർ (വിതരണ വിഭാഗം), ചീഫ് എൻജിനീയർ (ഡിസ്ട്രിബ്യൂഷൻ സൗത്ത്), പത്തനംതിട്ട ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, പത്തനംതിട്ട ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, വടശ്ശേരിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
വിതരണ വിഭാഗത്തിന്റെ ചുമതലയിലുള്ള പമ്പ-ത്രിവേണി, ശബരിമല സന്നിധാനം, നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി.
പമ്പ-ത്രിവേണി, ശബരിമല സന്നിധാനം, നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകളുടെയും, ലൈനുകളുടെയും അറ്റകുറ്റപ്പണികളും, നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ അധികമായി സൗകര്യപ്പെടുത്തുന്ന പുതിയ പാർക്കിംഗ് ഏരിയകളിലേക്ക് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലിയും പൂർത്തിയാക്കി.
മണ്ഡല-മകരവിളക്ക് കാലത്ത് ആവശ്യമായ കെ.എസ്.ഇ.ബി. ജീവനക്കാരെ അധികമായി വിന്യസിച്ചു കഴിഞ്ഞു. ഒപ്പം സന്നിധാനത്തും, പമ്പയിലും, നിലക്കലിലും ഉള്ള പരമ്പരാഗത ട്യൂബ് ലൈറ്റുകൾ മാറ്റി എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു..