|  Visit Old Website

എന്‍‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം; ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല

എന്‍‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം; ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല

കൊല്ലം എഴുകോണ്‍ നെടുമണ്‍കാവിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരണമടഞ്ഞ വിഷയത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി കെ എസ് ഇ ബി.  2021 ഒക്ടോബർ 30 ന് ടി.കെ.എം. എന്‍‍ജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ മൊഹമ്മദ് റിസ്വാന്‍, അര്‍ജ്ജുന്‍ എം.എസ്. എന്നിവർ കല്‍‍ച്ചിറപ്പള്ളിയ്ക്ക് സമീപം  നെടുമണ്‍കാവ് ആറിന് സമീപത്തുള്ള കല്‍‍പ്പടവില്‍ ഇറങ്ങുമ്പോൾ  പൊട്ടി വീണുകിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അവിചാരിതമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

 

        വെളിയം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍‍ജിനീയര്‍, സബ് എന്‍‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍ എന്നീ തസ്തികകളില്‍‍പ്പെട്ട എട്ട് ജീവനക്കാര്‍‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയതിനെത്തുടർന്ന്  ആറ് ജീവനക്കാരുടെ മൂന്നും, ഒരു ജീവനക്കാരിയുടെ ഒന്നും വാര്‍‍ഷിക ഇന്‍‍ക്രിമെന്റുകള്‍ സഞ്ചിത ഫലത്തോടെ തടഞ്ഞ് ചീഫ് എന്‍‍ജിനീയര്‍ (എച്ച്.ആര്‍.എം.) അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  ഇതിനെതിരെ ബന്ധപ്പെട്ട ജീവനക്കാര്‍ നൽകിയ പുന:പരിശോധനാഹര്‍‍ജി പരിഗണിച്ച ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍ കുറ്റാരോപിതര്‍ക്കെതിരെ ചീഫ് എന്‍‍ജിനീയര്‍ (എച്ച്.ആര്‍.എം.) പുറപ്പെടുവിച്ച അന്തിമ ഉത്തരവ് ശരിവച്ച് ശിക്ഷയില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ല എന്ന് ഉത്തരവിറക്കുകയായിരുന്നു.                                                                                                

 


Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.