കറന്റ് ബിൽ അടയ്ക്കാനാവശ്യപ്പെട്ട് ഫോൺ വിളിച്ച വൈരാഗ്യത്തിൽ ഇലക്ട്രിക്കൽ സെക്ഷൻ വണ്ടൂരിലെ ലൈൻമാനായ സുനിൽ ബാബുവിനെ കഴുത്തിന് പിടിച്ച് ജോലി തടസപ്പെടുത്തുകയും, തള്ളി വീഴ്ത്തി പരിക്കേൽപ്പിക്കുകയും, അസഭ്യം പറയുകയും, കത്തിവീശി അക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ വണ്ടൂർ പള്ളികുന്ന് തച്ചു പറമ്പൻ ഹൗസിൽ സക്കറിയ സാദിക് (48) പോലീസ് കസ്റ്റഡിയിലായി.
ഭാരതീയ ന്യായ സംഹിതയിലെ 121 (1),296 (b) എന്നീ വകുപ്പുകളാണ് ഇയാൾക്ക് നേരെ വണ്ടൂർ പോലീസ് ചുമത്തിയിട്ടുള്ളത്.
കൃത്യനിർവ്വഹണത്തിലുള്ള ജീവനക്കാർക്ക് നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്ക് ശിക്ഷ ഉറപ്പാക്കും വരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും കെ എസ് ഇ ബി അറിയിച്ചു.