സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ കെ.എസ്.ഇ.ബി. ലിമിറ്റഡ് സമര്‍പ്പിച്ച താരിഫ് പരിഷ്ക്കരണ ശുപാര്‍ശകളിന്മേല്‍ 11.09.2024 രാവിലെ 10.30-ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ വച്ച് റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് നടത്തുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും പൊതുതെളിവെടുപ്പില്‍ പങ്കെടുത്ത് ശുപാര്‍ശകളിന്മേല്‍ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.