- 1912 or +91471 2555544

Important Telephone Numbers

Reception -
0471-2514424, 2514633

Office Tel./Fax -
0471-2446480, 9496011848 (WLL)

Chief Public Relations Officer -
0471-2514468, 9446008179 (CUG)

Liaison Officer -
0471-2514206, 9496012136 (CUG)

Senior Superintendent -
0471-2514587

Sr. Confidential Assistant -
0471-2514365

Important Links:

https://www.facebook.com/ksebl
www.ksebmedia.in
https://twitter.com/KSEBLtd

E-mail

dpr@ksebnet.com

രണ്ടുവര്‍ഷത്തിനകം 500 മെഗാവാട്ട് സൗരോര്‍ജ്ജോത്പാദനം ലക്ഷ്യം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

DSC 7586         സംസ്ഥാനത്ത് വരുന്ന രണ്ടു വര്‍ഷം കൊണ്ട് 500 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പടിഞ്ഞാറേത്തറ (ബാണാസുരസാഗര്‍) ഡാം ടോപ്പ് സോളാര്‍ നിലയം നാടിനു സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തരകേരളത്തിലെ വൈദ്യുതിനിലയങ്ങളെ ബന്ധപ്പെടുത്തി ടൂറിസംപദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.

400 കിലോവാട്ട് ശേഷിയുള്ള ഈ സൌരോര്‍ജ്ജ നിലയത്തില്‍ നിന്നും പ്രതിവര്‍ഷം ശരാശരി അഞ്ചു ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ കഴിയും. ഇതിനായി 250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളും 50 കിലോ വാട്ട് ശേഷിയുള്ള ഒന്‍പത് ഇന്‍വെര്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്. ആകെ നിര്‍മ്മാണച്ചെലവ് 4.30 കോടി രൂപയാണ്. ബാണാസുരസാഗര്‍ ഡാം സന്ദര്‍ശിക്കുന്നവര്‍ക്ക് തണലേകും വിധമാണ് ഈ ഡാം ടോപ്പ് പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

         ചടങ്ങില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കെഎസ്ഇബി ഡയറക്ടര്‍മാരായ ഡോ. വി ശിവദാസന്‍, ശ്രീ. ന്‍ വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ഡിഎം ശ്രീ. കെ എം രാജു തുടങ്ങിയവര്‍ പങ്കെടുത്തു.