രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാര്‍ നിലയം ബാണാസുരസാഗര്‍ ഡാമില്‍ ഉദ്ഘാടനം ഡിസമ്പര്‍ 4 –ന്

 

 

 

        ബാണാസുരസാഗര്‍ഡാമിലെ  ഫ്ളോട്ടിംഗ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം 2017  ഡിസംമ്പര്‍ 4-ന് വൈദ്യുതിവകുപ്പ് മന്ത്രി ശ്രീ.എം.എം.മണി നിര്‍വ്വഹിക്കും.

         ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നവിധത്തിലുള്ള  ഫ്ളോട്ടിംഗ് സോളാര്‍  നിലയത്തിന് 500 കിലോവാട്ട് പീക്ക് സ്ഥാപിതശേഷിയുണ്ട്രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാര്‍ നിലയമാണിത്ഫെറോസിമന്റ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ള 18 കോണ്‍ക്രീറ്റ് ഫ്ളോട്ടുകളിലാണ് സോളാര്‍ നിലയം സ്ഥിതി ചെയ്യുന്നത്.  260 വാട്ട്  ശേഷിയുള്ള 1938 സൌരോര്‍ജ്ജപാനലുകളും 500 കെ.വി.എ യുടെ ട്രാന്‍സ്ഫോര്‍മറും 30 കിലോവാട്ടിന്റെ 17 ഇന്‍വെര്‍ട്ടറുകളും ഉള്‍പ്പെട്ടതാണ് ഈ നിലയംജലനിരപ്പിന്റെ വ്യതിയാനത്തിനൊത്ത് നിലയത്തെ യഥാസ്ഥാനത്തു നിലനിര്‍ത്തുന്നതിനായി അതിവിശേഷ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ആങ്കറിംഗ് മെക്കാനിസവും ഈ നിലയത്തിന്റെ പ്രത്യേകതയാണ്പ്രതിവര്‍ഷം 7 ലക്ഷം  യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഈ പദ്ധതിയുടെ നിര്‍മ്മാണച്ചിലവ് 925 ലക്ഷം രൂപയാണ്.

        തിരുവനന്തപുരം  ആസ്ഥാനമായുള്ള ആഡ്ടെക് സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

        ബാണാസുരസാഗര്‍ ഡാം പരിസരത്ത് വൈകിട്ട് 3 മണിക്ക് ചേരുന്ന ഉദ്ഘാടന  ചടങ്ങില്‍ ശ്രീ.സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.   ചടങ്ങില്‍ ശ്രീ.എം..ഷാനവാസ് എം.പി മുഖ്യതിഥിയായിരിക്കും. കെ.എസ്..ബി.ലിമിറ്റഡ് ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ടി.ഉഷാകുമാരി  എന്നിവരെ കൂടാതെ മറ്റ് ജനപ്രതിനിധികളും  സംബന്ധിക്കും

         ഇതുകൂടാതെ, അന്നു തന്നെ  രാവിലെ 11 മണിക്ക് അമ്പലവയല്‍ 66 കെ.വി സബ്സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനവും ബഹു വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം മണി നിര്‍വ്വഹിക്കും.

അമ്പലവയല്‍ പഞ്ചായത്ത്  കമ്യൂണിറ്റി ഹാളില്‍  ചേരുന്ന ചടങ്ങില്‍  ശ്രീ..സി.ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.