എല്‍.ഇ.ഡി പദ്ധതിക്കും, സൌരോര്‍ജ്ജ പദ്ധതിക്കും ലോഗോയും പേരും ക്ഷണിക്കുന്നു

വീടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന  സി.എഫ്.എല്‍, ട്യൂബ് ലൈറ്റുകള്‍,  ബള്‍ബുകള്‍ എന്നിവയും തെരുവു വിളക്കുകളും പൂര്‍ണ്ണമായി എല്‍.ഇ.ഡി ലൈറ്റുകളാക്കുന്ന ഒരു പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നു.

കൂടാതെ, സംസ്ഥാനത്തെ വീടുകളിലെയും മറ്റ് കെട്ടിടങ്ങളുടെയും പുരപ്പുറത്ത് സൌരോര്‍ജ്ജപ്ളാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വേറൊരു ബൃഹത് പദ്ധതിയും  ആസൂത്രണം ചെയ്യുന്നുണ്ട്.

ഈ രണ്ട് പദ്ധതികള്‍ക്കും ഉചിതമായ ലോഗോയും പേരും പ്രത്യേകം ക്ഷണിക്കുന്നു. മലയാളത്തില്‍ ഒന്നോ രണ്ടോ വാക്കുകളില്‍ കവിയാത്ത പേരായിരിക്കണം അയയ്ക്കേണ്ടത്.

ഓരോ പദ്ധതിക്കും തെരഞ്ഞെടുക്കുന്ന ലോഗോക്ക് പതിനായിരം രൂപയും പേരിന് അയ്യായിരം രൂപയും പാരിതോഷികമായി  നല്‍കും.

താല്‍പ്പര്യമുള്ളവര്‍ 2018 ജൂണ്‍ 2 ന് ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പായി This email address is being protected from spambots. You need JavaScript enabled to view it. എന്ന മെയിലില്‍ അയയ്ക്കുക.  ഏത് പദ്ധതിക്കാണ് ലോഗോയും പേരും നിര്‍ദ്ദേശിക്കുന്നതെന്ന് പ്രത്യേകം പറയണം.  

       

ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍