എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ളോമക്കാര്‍ക്കും കെ. എസ്. ഇ.ബിയില്‍ പരീശീലനം നേടാം

 

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്കും ഡിപ്ളോമക്കാര്‍ക്കും

കെ. എസ്. .ബിയില്‍ പരീശീലനം നേടാംഎഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഡിപ്ലോമയും നേടിയവര്‍ക്ക് സാങ്കേതിക പരീശീലനം നല്‍കാന്‍ കെ. എസ്. .ബി അവസരമൊരുക്കുന്നു. പഠനശേഷം പ്രവര്‍ത്തന പരിചയം നേടാനും അതുവഴി സ്വദേശത്തും വിദേശത്തും ജോലികള്‍ കരസ്ഥമാക്കാന്‍ വഴിയൊരുക്കുന്നതരത്തിലുമാണ് പരീശീലനം ക്രമീകരീച്ചിരിക്കുന്നത്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച കൈവരിക്കാന്‍ താല്പര്യമുളളവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

റിലേ, പ്രൊട്ടക്ഷന്‍, സബ്.സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും തുടങ്ങി നിരവധി വിഷയങ്ങളില്‍ എഞ്ചീനീയറീംഗ് മേഖലയില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന കെ. എസ്. .ബിയിലെ സാങ്കേതിക വിദഗ്ദധരുടെ മേല്‍നോട്ടത്തിലാണ് പരീശീലനം നല്കുന്നത്.

ഒരു മാസം നീണ്ടുനില്‍ക്കുന്ന പരീശീലന പരിപാടിക്ക് പതിനയ്യായിരം രൂപയാണ് ഫീസ് (നികുതികൂടാതെ). അപേക്ഷ ലഭീക്കുന്ന മുന്‍ഗണനാക്രമത്തിനനുസരിച്ചായിരിക്കും പരീശീലനത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത്. പരീശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര്‍ 0471-2514451 എന്ന ടെലിഫോണ്‍ നമ്പറിലോ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് പേര് രജിസ്ററര്‍ ചെയ്യാവുന്നതാണ്..
ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍