|  Visit Old Website

Inaguration of Karunagappally substation

Inaguration of Karunagappally substation on Wednesday

  കരുനാഗപ്പള്ളി 110 കെവി സബ്സ്റ്റേഷൻ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഫെബ്രുവരി 21ന് ഉദ്ഘാടനം ചെയ്യും. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് അധ്യക്ഷനാകുന്ന ചടങ്ങിൽ എ എം ആരിഫ് എംപി വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈകിട്ട് നാലുമണിക്ക് സബ്സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന യോഗത്തിൽ ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള, കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ മുഖ്യാതിഥികളായിരിക്കും. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ചടങ്ങിന് കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. രാജൻ എൻ ഖോബ്രഗഡെ സ്വാഗതം ആശംസിക്കും കരുനാഗപ്പള്ളി നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 1968ൽ സ്ഥാപിതമായ 66 കെ വി സബ്സ്റ്റേഷനാണ് ഇപ്പോൾ 110 കെ വി നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി,  നിലവിലുണ്ടായിരുന്ന 30 എം വി എ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ 40 എം വി എ ശേഷിയിലേക്ക് ഉയർത്തുകയും ശാസ്താംകോട്ട സബ്സ്റ്റേഷനിൽ നിന്നും കരുനാഗപ്പള്ളി സബ്സ്റ്റേഷനിലേക്കുള്ള 13.2 കിലോമീറ്റർ 66 കെ വി ഡബിൾ സർക്യൂട്ട് ലൈൻ 110 കെവി ഡബിൾ സർക്യൂട്ട് ലൈൻ ആക്കി ശേഷി ഉയർത്തുകയും ചെയ്തിട്ടുണ്ട്.    പുതിയ സബ്സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ കരുനാഗപ്പള്ളി നഗരത്തിലും പരിസരപ്രദേശങ്ങളിലും കൂടുതൽ ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭ്യമാകും.                                            

Rating

Please rate us and give your valuable feedback if you are satisfied with this KSEBL website service.